ശ്രീനഗര്‍: കശ്മീരിലെ എന്‍.ജി.ഒ ഓഫീസുകളിലും മാധ്യമപ്രവര്‍ത്തകരുടെ വീടുകളും എന്‍.ഐ.എ പരിശോധന. 10ഓളം സ്ഥലങ്ങളില്‍ പരിശോധന നടത്തിയെന്ന് എന്‍.ഐ.എ അറിയിച്ചു. ബംഗളൂരുവിലെ ഒരു സ്ഥലത്തും റെയ്ഡ് നടത്തിയിട്ടുണ്ട്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തുന്ന ഫണ്ട് കണ്ടെത്തുന്നതിനാണ് എന്‍.ഐ.എ റെയ്ഡെന്നാണ് വിശദീകരണം. വ്യാപാരം, മതപ്രവര്‍ത്തനങ്ങള്‍, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവക്കായി കശ്മീരിലേക്ക് വന്‍ തോതില്‍ പണമെത്തുന്നുണ്ടെന്നാണ് എന്‍.ഐ.എ പറയുന്നത്.
കശ്മീരിലെ എന്‍.ജി.ഒയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഖുറാം പര്വേസിെന്റ വീട്ടിലും മാധ്യമപ്രവര്‍ത്തകരായ പര്‍വീസ് ബുകാരി, ഗോവര്‍ ഗിലാനി എന്നിവരുടെ വീടുകളിലും പരിശോധന നടത്തിയതായി എന്‍.ഐ.എ സംഘം വ്യക്തമാക്കി.