• Home
  • Uncategorized
  • കശ്​മീരിലെ എന്‍.ജി.ഒ ഓഫീസുകളിലും മാധ്യമപ്രവര്‍ത്തകരുടെ വീടുകളും എന്‍.ഐ.എ പരിശോധന
Uncategorized

കശ്​മീരിലെ എന്‍.ജി.ഒ ഓഫീസുകളിലും മാധ്യമപ്രവര്‍ത്തകരുടെ വീടുകളും എന്‍.ഐ.എ പരിശോധന

Email :39

ശ്രീനഗര്‍: കശ്​മീരിലെ എന്‍.ജി.ഒ ഓഫീസുകളിലും മാധ്യമപ്രവര്‍ത്തകരുടെ വീടുകളും എന്‍.ഐ.എ പരിശോധന. 10ഓളം സ്ഥലങ്ങളില്‍ പരിശോധന നടത്തിയെന്ന്​ എന്‍.ഐ.എ അറിയിച്ചു. ബംഗളൂരുവിലെ ഒരു സ്ഥലത്തും റെയ്​ഡ്​ നടത്തിയിട്ടുണ്ട്​.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തുന്ന ഫണ്ട്​ കണ്ടെത്തുന്നതിനാണ്​ എന്‍.ഐ.എ റെയ്​ഡെന്നാണ്​ വിശദീകരണം. വ്യാപാരം, മതപ്രവര്‍ത്തനങ്ങള്‍, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവക്കായി കശ്​മീരിലേക്ക്​ വന്‍ തോതില്‍ പണമെത്തുന്നുണ്ടെന്നാണ്​ എന്‍.ഐ.എ പറയുന്നത്​.
കശ്​മീരിലെ എന്‍.ജി.ഒയുമായി ബന്ധപ്പെട്ട്​ പ്രവര്‍ത്തിക്കുന്ന ഖുറാം പര്‍വേസി​െന്‍റ വീട്ടിലും മാധ്യമ​പ്രവര്‍ത്തകരായ പര്‍വീസ്​ ബുകാരി, ഗോവര്‍ ഗിലാനി എന്നിവരുടെ വീടുകളിലും പരിശോധന നടത്തിയതായി എന്‍.ഐ.എ സംഘം വ്യക്​തമാക്കി.

Related Tags:

Leave a Reply

Your email address will not be published. Required fields are marked *

Related Posts